Tuesday, 14 October 2008

മേരി ഫിലിപ്സ്‌ (ഡോ)


മേരി ഫിലിപ്സ്‌ (ഡോ)

കോട്ടയം മെഡിക്കല്‍ കോളേജിലെ ഓബ്‌സ്റ്റട്രിക്സ്‌-ഗൈനക്കോളജി വിഭാഗം ആദ്യ മേധാവി. ഹോസ്പിറ്റല്‍ സൂപ്രണ്ടുമായിരുന്നു. മമ്മി എന്ന പേരില്‍ അറിയപ്പെട്ടു.

ജീവിതരേഖ

1916 ജൂലൈ 14 ന്‌ കോഴഞ്ചേരിയില്‍ ജനിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്സ്‌.പാസ്സായി. ഇംഗ്ലണ്ടിലെ റോയല്‍ കോളേജില്‍ നിന്നും എം.ആര്‍.സി ഓ ജി എടുക്കുന്ന ആദ്യ വനിതകളില്‍ ഒരാള്‍.1957 ല്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അധ്യാപികയായി ചേര്‍ന്നു. കോട്ടയം കോഴിക്കോടു മെഡിക്കല്‍ കോളേജുകളിലും ജോലി നോക്കി. പ്രസവത്തെ സഹായിക്കാനുള്ള വാക്വം എന്ന ഉപകരണം കേരളത്തില്‍ എത്തിച്ചതു മമ്മിയാണ്‌.1976 ല്‌ റോയല്‍ കോളേജില്‍ നിന്നും ഫെലോഷിപ്പ്‌ (FRCOG) ലഭിച്ചു.
റിട്ടയര്‍മെന്റിനു ശേഷം 1972-1992 കാലത്തു തിരുവല്ലാ പുഷ്പഗിരി ഹോസ്പിറ്റലില്‍ സേവനമനുഷ്ടിച്ചു.
1991 ല്‌ പേപ്പല്‍ ബഹുമതി ലഭിച്ചു.

2002 ജനുവരി 23 ന്‌ അന്തരിച്ചു.
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്‌ ഹോസ്പിറ്റലില്‍ മേരി ഫിലിപ്സ്‌ മെമ്മോറിയല്‍ ഓഡിറ്റോറിം നിര്‍മ്മിക്കപ്പെട്ടു

No comments: