പല്ലിന്റെ എട്ടുകെട്ട് എന്ന പേരില്‍ നവംബര്‍ 14 ലെ മനോരമ ശ്രീയില്‍ ഹരിപ്രസാദ് ഒരേ വീട്ടിലെ
എട്ടു ഡന്റിസ്റ്റുകളെക്കുറിച്ച് ഒരു സചിത്ര ലേഖനം എഴുതിയിരുന്നു.
പ്രായപൂര്‍ത്തിവന്നവരില്‍ രണ്ടു പേര്‍ ഒഴികെ എല്ലാവരും Dentists.
പൊന്‍കുന്നത്തും ഉണ്ടൊരു എട്ടുകെട്ട്.
ഏറെ പ്രത്യേകതകല്‍ ഉള്ള വീട്.
ഒരേ വീട്ടില്‍ പ്രായമായവരെല്ലാം തന്നെ ഡോക്റ്റരന്മാര്‍.
മാതാപിതാക്കള്‍ സ്പെഷ്യലിസ്റ്റുകള്‍
മക്കളെല്ലാം സൂപ്പര്‍സ്പെഷ്യലിസ്റ്റുകളും.
പുന്നാമ്പറമ്പില്‍ ആനുവേലിലെ ഡോ.പി.എന്‍.ശാന്തകുമാരി- രാജശേഖരന്‍ ദമ്പതികല്‍.
പി.എന്‍.ശാന്തകുമാരിക്കു കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യബാച്ചില്‍ പ്രവേശനം കിട്ടി.
നേത്രരോഗചികില്‍സകയായി.
ഭര്‍ത്താവ് രാജശേഖരന്‍ ഫിസിഷന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദവും ബിരുദാനന്തബിരുദവും (മെറിറ്റില്‍ ) നേടി.ടി .എം സി 62 ബാച്ചുകാരനായ രാജശേഖരനും കെ.എം.സി 62 ബാച്ചു ഞാനും കുറെ നാള്‍ സഹപാഠികളുമായിരുന്നു.
വൈക്കം താലൂക്കാശുപത്രിയില്‍ സഹപ്രവര്‍ത്തകരും.
മൂന്ന് ആണ്‍മക്കളും മെറിറ്റില്‍ പ്രവേശനം നേറ്റി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചു.
മൂന്നു പേരും ബിരുദാനന്ത ബിരുദവും സൂപ്പര്‍സ്പെഷ്യലിറ്റി ബിരുദങ്ങളും നേടി.
ഒനാമന്‍ കണ്ണന്‍ യൂറോ സര്‍ജ്ജന്‍, ഉണ്ണി എന്ന രണ്ടാമന്‍ കാര്‍ഡിയോളജിസ്റ്റ്. മൂന്നാമന്‍ രാജു ഫെര്‍ട്ടോളജിസ്റ്റ്.
മൂന്നു പേരും ഡോക്ടരന്മാരെ വിവാഹം കഴിച്ചു.
അവരും സ്പെഷിലിസ്റ്റുകള്‍. പീഡിയാറ്റ്രീഷന്‍,മയക്കം നല്‍കല്വിദഗ്ദ എന്നിങ്ങനെ.
ചുരുക്കത്തില്‍ ഒരു സൂപ്പര്‍ മല്‍ട്ടിസ്പെഷ്യലിറ്റി ആശുപത്രിക്കു വേണ്ട മുഴുവന്‍ ഡോക്റ്റരന്മാരും ഒരേ വീട്ടില്‍.
സര്‍ക്കാര്‍ സര്‍വീസ്സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡോക്ടര്‍ ശാന്ത-രാജശേഖരന്‍ ദമ്പതികള്‍ ഇപ്പോള്‍ സ്വന്തമായി പൊന്‍കുന്നത്ത് ശാന്തി നികേതന്‍ ഹോസ്പിറ്റല്‍ നടത്തുന്നു
Monday, 15 December 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment